ഏറ്റവും വലിയ ജനാധിപത്യ രാജ്യം നഗ്നനായ ചക്രവര്‍ത്തിയുടെ കൈകളിലെ തെരഞ്ഞെടുപ്പ് ഉപകരണമായി മാറി- മഹുവ മൊയ്ത്ര

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വെട്ടിച്ചുരുക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. 'ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷമേ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയുളളു. പതിനേഴ് സിറ്റിങ്ങുകള്‍ മാത്രമാണുണ്ടാവുക. ഏറ്റവും വലിയ ജനാധിപത്യ രാജ്യം നഗ്നനായ ചക്രവര്‍ത്തിയുടെ കയ്യിലെ തെരഞ്ഞെടുപ്പ് ഉപകരണം മാത്രമായി ചുരുങ്ങി'- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ഡിസംബര്‍ 7 മുതല്‍ 29 വരെയാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം നടക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് ശീതകാല സമ്മേളനം നടത്തുക. ഗുജറാത്ത് തെരഞ്ഞെടുപ്പുമൂലമാണ് കേന്ദ്രസര്‍ക്കാര്‍ സമ്മേളനം ഡിസംബറിലേക്ക് മാറ്റിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച സാഹചര്യത്തില്‍ ശീതകാല സമ്മേളനത്തില്‍ കാര്യമായ നിയന്ത്രണങ്ങളുണ്ടാവാനിടയില്ല. ആദ്യദിനത്തില്‍ അന്തരിച്ച സിറ്റിംഗ് എംപിമാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും. രാജ്യദ്രോഹ നിയമത്തിലെ ഭേദഗതിയുള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങും.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More