ചെയ്തുകൂട്ടിയതിനെല്ലാം യൂറോപ്പുകാര്‍ മാപ്പുപറയണം, എന്നിട്ട് ഖത്തറിനെ ധാര്‍മ്മികത പഠിപ്പിക്കാം- ഫിഫ പ്രസിഡന്റ്

ദോഹ: ലോകകപ്പ് വേദിയായ ഖത്തറിനെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ. ഖത്തറിനെ ധാര്‍മ്മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും രീതി കാപട്യവും ഇരട്ടത്താപ്പും നിറഞ്ഞതാണെന്ന് ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു. ഖത്തറിനെതിരെ വിരല്‍ചൂണ്ടുന്നതിനുമുന്‍പേ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ മുന്‍കാല ചെയ്തികളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ദോഹയില്‍വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ കാപട്യമാണ്. വെറും ഇരട്ടത്താപ്പ്. ഞാന്‍ ഒരു യൂറോപ്പ്യനാണ്. മറ്റുളളവരെ ധാര്‍മ്മികത പഠിപ്പിക്കുന്നതിനുമുന്‍പ് കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് നമ്മള്‍ യൂറോപ്പ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മുവായിരം വര്‍ഷത്തേക്കെങ്കിലും മാപ്പുപറയണം. 2016-ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെക്കുറിച്ച് ആരും എന്താണ് മിണ്ടാത്തതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാവും'-ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറില്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും യൂറോപ്പ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഖത്തറില്‍ ലോകകപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുളള 6500 തൊഴിലാളികള്‍ മരിച്ചെന്ന് ഗാര്‍ഡിയനടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More