അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു; എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് പൊലീസ്. റിപ്പോര്‍ട്ട്‌ കൊച്ചി എൻഐഎ കോടതിക്ക് കൈമാറി. കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചന്ന എസ്എഫ്ഐയുടെ പരാതിയിലായിരുന്നു കേസ്. ഈ കേസിന്‍റെ അടിസ്ഥാനത്തിലാണ് അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോര്‍ട്ട്‌ പന്നിയങ്കര സ്റ്റേഷന്‍ ഓഫീസര്‍ ശംഭുനാഥ്‌ എന്‍ ഐ എ കോടതിക്ക് കൈമാറിയത്. അലൻ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. യു എ പി എ കേസില്‍ അലന് ജാമ്യം അനുവദിച്ചപ്പോള്‍ മറ്റുകേസുകളില്‍ ഇടപെടരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അലന്‍ ഈ വ്യവസ്ഥ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എല്‍ എല്‍ ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ അലന്‍ ശുഹൈബിന്‍റെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പിന്നാലെ അലനും ബദ്രുദീനും റാഗ് ചെയ്തുവെന്നരോപിച്ച് എസ് എഫ് ഐ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളും അലനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പുതിയ കേസില്‍ പൊലീസ് അലനെ കസ്റ്റഡിയിലെടുത്തെങ്കിലും മര്‍ദ്ദനത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More