കോൺഗ്രസുകാര്‍ക്ക് ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല - എം വി ഗോവിന്ദൻ

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ല. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ  കോൺഗ്രസിന്‌ സൗകര്യമുണ്ട്‌. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണംകൊണ്ട്‌  കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക്‌ വരുന്നത്‌ വിപ്ലവകരമായ തീരുമാനമാണ്‌- എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ല. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ  കോൺഗ്രസിന്‌ സൗകര്യമുണ്ട്‌. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണംകൊണ്ട്‌  കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക്‌ വരുന്നത്‌ വിപ്ലവകരമായ തീരുമാനമാണ്‌. 

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആർഎസ്‌എസ്സിനോട്‌ കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ല. ഹിന്ദുത്വത്തെ ശക്തമായി എതിർത്ത നെഹ്‌റുവിനെ, ചരിത്രത്തെ വളച്ചൊടിച്ച്‌ ആർഎസ്‌എസ്സിന്റെ ആളാക്കിയതും ഒറ്റപ്പെട്ട കാര്യമല്ല. വർഗീയവാദികൾക്ക്‌ സുന്ദരമുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. തലശേരി കലാപകാലത്ത്‌ ആർഎസ്‌എസ്‌ ശാഖകൾക്ക്‌ സംരക്ഷണം നൽകിയെന്ന്‌ കെ സുധാകരൻ പറഞ്ഞപ്പോൾ, ബാബറി മസ്‌ജിദ്‌ കാലത്തുപോലും വിയോജിക്കാതിരുന്ന ലീഗിന്‌ എതിർക്കേണ്ടിവന്നു. ആർഎസ്‌എസ്സിന്റെ കാര്യത്തിൽ മാത്രമാണ്‌ നാക്കുപിഴ സുധാകരൻ ആവർത്തിക്കുന്നത്‌ എന്നതും പ്രധാനമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More