പി ജയരാജന് ബുള്ളറ്റ് പ്രൂഫ്‌ കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് ബുള്ളറ്റ് പ്രൂഫ്‌ കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനെന്ന നിലയിലാണ് സര്‍ക്കാര്‍ ചെലവില്‍ പി ജയരാജന് വാഹനം വാങ്ങാന്‍ തുക അനുവദിച്ചത്. വാഹനത്തിന് ഉയർന്ന സെക്യൂരിറ്റി സംവിധാനമുണ്ടാകാനും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ക്ക് വാഹനം വാങ്ങിയതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് പി ജയരാജന് വേണ്ടി അനുവദിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി ജയരാജന്റെ ആരോഗ്യനില കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് പുതിയ വാഹനം വേണമെന്ന ആവശ്യം മുന്‍പോട്ട് വെച്ചത്. ഇതിനുമന്ത്രി സഭാ അംഗീകാരം നല്‍കുകയായിരുന്നു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ജയരാജന് 35 ലക്ഷം രൂപയുടെ വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 22 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 23 hours ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 1 day ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More