രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ്‌

മുംബൈ: ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ്. രാജ് കുന്ദ്രക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സാമ്പത്തിക നേട്ടത്തിനായി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍വെച്ചാണ് സിനിമകള്‍ ചിത്രീകരിച്ചതെന്നും മഹാരാഷ്ട്ര സൈബര്‍ പൊലീസ് പറഞ്ഞു. രാജ് കുന്ദ്രയ്‌ക്കൊപ്പം മോഡലുകളായ ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ, ചലച്ചിത്ര നിര്‍മ്മാതാവ് മീത ജുന്‍ജുന്‍വാല, കാമറാമാന്‍ രാജു ദുബെ എന്നിവര്‍ ചേര്‍ന്ന് ഹോട്ടലുകളില്‍വെച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആംസ് പ്രൈം മീഡിയ ലിമിറ്റഡ് ഡയറക്ടറായ രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചെന്നും അവ ചില വെബ്‌സൈറ്റുകളിലൂടെ വിതരണംചെയ്‌തെന്നും കാണിച്ച് 2019-ല്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ മധ് പ്രദേശത്തുളള ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അവിടെ അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണം നടന്നു എന്ന് കണ്ടെത്തിയിരുന്നു. 2021 ഏപ്രിലില്‍ മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിച്ചു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനുപിന്നാലെ ജൂലൈയിലാണ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 21-ന് കോടതി ജാമ്യം അനുവദിച്ചു. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More