ഡല്‍ഹി: ആക്രമിക്കപ്പെടുമെന്ന് ഭയന്ന് ജഡ്ജിമാര്‍ പ്രതികള്‍ക്ക് ജാമ്യം നല്കാന് മടിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും കീഴ്ക്കോടതികള്‍ ജാമ്യം അനുവദിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ വേദിയിലിരുത്തിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ജാമ്യം അനുവദിക്കാന്‍ കീഴ്ക്കോടതികള്‍ വിമുഖത കാണിക്കുന്നതിനാല്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നത് കുറ്റകൃത്യത്തെക്കുറിച്ച് മനസിലാവാത്തതുകൊണ്ടല്ല. ചില കേസുകളില്‍ ജാമ്യം അനുവദിച്ചാല്‍ വേട്ടയാടപ്പെടുമെന്ന ഭയംകൊണ്ടാണ്'- ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നവംബര്‍ 9-നാണ് രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. യു യു ലളിതിന്റെ പിന്‍ഗാമിയായാണ് ചന്ദ്രചൂഡ് ചുമതലയേറ്റത്. 2024 നവംബര്‍ പത്തുവരെ അദ്ദേഹം പദവിയില്‍ തുടരും.