രസ്‌ന സ്ഥാപകന്‍ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു

അഹമ്മദാബാദ്: പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ രസ്‌ന ഗ്രൂപ്പിന്റെ സ്ഥാപകനായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസായിരുന്നു. നവംബര്‍ 19-ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചതെന്ന് രസ്‌ന ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പെര്‍സിസ്. മക്കള്‍: പിറൂസ്, ഡെല്‍ന, റുസാന്‍. അരീസ് പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ് ഏറ്റെടുക്കുകയായിരുന്നു. 'ഐ ലവ് യു രസ്‌ന' എന്ന പരസ്യവാചകവുമായി വിപണിയിലെത്തിയ രസ്‌ന 1980-കളിലെ കുട്ടികള്‍ക്ക് മറക്കാന്‍ കഴിയാത്ത ബ്രാന്‍ഡായി മാറി. 

1970-കളിലാണ് അരീസ് ഖംബട്ട രസ്‌നയ്ക്ക് തുടക്കമിട്ടത്. ശീതള പാനീയങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രസ്‌ന ആരംഭിച്ചത്. 5 രൂപയുടെ പാക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ജ്യൂസ് ഉണ്ടാക്കാനാവും എന്നായിരുന്നു രസ്‌നയുടെ അവകാശവാദം. അതുവരെ ലിംകയും തംസപ്പും നിറഞ്ഞുനിന്ന വിപണി രസ്‌ന കീഴടക്കി. സാധാരണക്കാരന്റെ പാനീയമായി മാറിയ രസ്‌ന 90-കളുടെ തുടക്കം വരെ വിപണിയില്‍ മുന്നിലായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രസ്‌നയ്ക്ക് ഇന്ത്യയില്‍ ഒമ്പതോളം നിര്‍മ്മാണ പ്ലാന്റുകളുണ്ട്. 60 രാജ്യങ്ങളില്‍ രസ്‌ന മാര്‍ക്കറ്റ് ചെയ്തു. ഇന്ത്യയുടെ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികൂടിയാണ് അരീസ് പിറോജ്ഷാ ഖംബട്ട. സാമൂഹ്യ സേവന രംഗത്തും സജീവ ഇടപെടലുകള്‍ നടത്തിയിട്ടുളള ഖംബട്ടയ്ക്ക് രാഷ്ട്രപതിയുടെ ഹോംഗാര്‍ഡ് പുരസ്‌കാരം, സിവില്‍ ഡിഫന്‍സ് മെഡല്‍, പശ്ചിമി സ്റ്റാര്‍, സമര്‍സേവ സ്റ്റാര്‍, എന്നീ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. വാണിജ്യരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് നാഷണല്‍ സിറ്റിസണ്‍ പുരസ്‌കാരം നല്‍കി രാജ്യം അരീസ് ഖംബട്ടയെ ആദരിച്ചു. 1998-മുതല്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം മകന്‍ പിറൂസിന് കൈമാറി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 6 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More