ഹിന്ദു-മുസ്ലീം പ്രശ്‌നമല്ലാത്തതുകൊണ്ടാണ് യുപി ദുരഭിമാനക്കൊലയില്‍ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത്- അശോക് സ്വെയ്ന്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജാതിമാറി വിവാഹം കഴിച്ചതിന് മാതാപിതാക്കള്‍ മകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും അക്കാദമിക് പ്രോഫസറുമായ അശോക് സ്വെയ്ന്‍. ഹിന്ദു-മുസ്ലീം പ്രശ്‌നമല്ലാത്തതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകള്‍ക്ക് നേരെ മൗനം പാലിക്കുന്നതെന്ന് അശോക് സ്വെയ്ന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഒരു പിതാവ് മകളെ കൊല്ലുകയും മാതാവ് ആ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനേക്കാള്‍ നീചമായ മറ്റൊന്നുമില്ല. ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകളോട് മൗനം പാലിക്കുന്നു'-അശോക് സ്വെയ്ന്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ബിജെപിയുടെ കീഴിലാണ് ഇത്തരം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗോഡി മീഡിയയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൃദയവും മനസാക്ഷിയുമില്ല തുടങ്ങിയ കമന്റുകളാണ് അശോക് സ്വെയ്‌ന്റെ ട്വീറ്റിനുതാഴെ വരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ ആയുഷി വിവാഹംചെയ്തതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. മൃതദേഹം തിരിച്ചറിയുന്നതിനായി എത്തിയ പിതാവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തായത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 20 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 22 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 23 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More