ഇന്ത്യയില്‍ വില്‍ക്കുന്ന സാനിറ്ററി പാഡുകളിലെ രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്‌

ഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന സാനിറ്ററി പാഡുകളുടെ മിക്ക ബ്രാൻഡുകളിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് പാഡുകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. phthalates, volatile organic compounds (voc's) എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യമാണ് ഗവേഷകർ പ്രധാനമായും അന്വേഷിച്ചത്. വിവിധ ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിസൈസറായീ phthalates ഉപയോഗിക്കാറുണ്ട്. ഉൽപ്പന്നത്തെ മൃദുവുളളതാക്കാനും അതിന്റെ ഘർഷണം കുറയ്ക്കാനുമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് പ്ലാസ്റ്റിസൈസർ. 

നവംബർ 21-നാണ് റാപ്പ്ഡ് ഇൻ സീക്രസി (Wrapped in Secacy) എന്ന പേരിലുളള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ വിൽക്കുന്ന മിക്ക സാനിറ്ററി പാഡുകളിലും phthalates, volatile organic compound എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. പാഡുകളുടെ വിവിധ ലെയറുകൾ ചേർത്തുനിർത്താനും അതിന്റെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കാനുമാണ് ഈ രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന രണ്ട് സാനിറ്ററി പാഡുകളിൽ ആറുതരം phthalates അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. കിലോയ്ക്ക് പത്തുമുതൽ 19,600 മൈക്രോഗ്രാം എന്ന അളവിൽ ഈ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

phthalates വിവിധ തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എൻഡോമെട്രിയോസിസ് (ഗർഭപാത്രത്തിന് പുറത്ത് ഗർഭപാത്രത്തിന്റെ പാളിക്ക് സമാനമായ ടിഷ്യ വളരുന്ന രോഗം/ വന്ധ്യത), രക്താതിസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ അവസ്ഥകളിലേക്ക് ഈ രാസവസ്തുക്കളുടെ ഉപയോഗം നയിക്കുന്നു. വോളറ്റൈൽ ഒർഗാനിക് കോംപൗണ്ട് (വിഒസി) പെർഫ്യൂമുകൾ, പെയിന്റുകൾ, എയർ ഫ്രഷനറുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ്. പാഡുകളിൽ സുഗന്ധമുണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ക്ഷീണം, ബോധക്ഷയം, വിളർച്ച, ത്വക്ക് രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്കുവരെ വിഒസി കാരണമായേക്കാം. വിഒസി തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More