ജര്‍മ്മനിയില്‍ രോഗബാധിതര്‍ 1,43,724; മരിച്ചത് 186 പേര്‍ മാത്രം

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 186  പേര്‍.

ബര്‍ലിന്‍: കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 114 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,43,724 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍  ഇന്നലെ വരെയുള്ള കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നലത്തെ തുടര്‍ച്ചയെന്നോണം ഇന്ന് രേഖപ്പെടുത്തിയത് ഇന്നലത്തെ നിരക്കില്‍ നിന്ന് 114 ന്‍റെ കുറവാണ്. ഇത് ആശ്വാസം പകരുന്ന കണക്കാണ്.

മരണ,രോഗീനിരക്കിലെ യൂറോപ്യന്‍ താരതമ്യവും ജര്‍മ്മനിയുടെ മികവും 

എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍   ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,538  താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.  ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം  23,227  ആണ്, , സ്പെയിനില്‍ 20,639- ഉം ഫ്രാന്‍സില്‍ 19,323 ഉം ബ്രിട്ടനില്‍ 15,464  പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.

ഇറ്റലി -1,75,925, സ്പെയിന്‍ - 1,94,416 , ഫ്രാന്‍സ് - 1,51,793   , ബ്രിട്ടന്‍ -  1,14,217  എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. അതേസമയം ആദ്യത്തെ മൂന്നുരാജ്യങ്ങള്‍ക്ക് താഴെ ബ്രിട്ടനുമുകളിലാണ് ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ജര്‍മ്മനിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്   1,43,724 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും 



Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More