മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

തിരുവനന്തപുരം: ഡിസംബര്‍ ഒന്നുമുതല്‍ മില്‍മ പാലിന് വില കൂടും. ലിറ്ററിന് ആറുരൂപയാണ് വര്‍ധിക്കുക. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ വിലവര്‍ധന നടപ്പിലാക്കാനാണ് മില്‍മയുടെ തീരുമാനം. മന്ത്രി ജെ ചിഞ്ചുറാണിയും മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ വിലവര്‍ധനയ്ക്ക് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അനുമതി ലഭിച്ചാലുടന്‍ ഭരണസമിതി യോഗം ചേര്‍ന്ന് വിലവര്‍ധന നടപ്പിലാക്കും. ഇതോടെ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.

വര്‍ധിപ്പിച്ച വിലയുടെ 83.75 ശതമാനം കര്‍ഷകന് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. കര്‍ഷകന് ലിറ്ററിന് 5.025 രൂപ ലഭിക്കും. വിതരണക്കാര്‍ക്കും ക്ഷീര സഹകരണ സംഘങ്ങള്‍ക്കും 5.75 ശതമാനം. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.75 ശതമാനം. മില്‍മയ്ക്ക് 3.50 ശതമാനം എന്നിങ്ങനെയാണ് വര്‍ധിപ്പിച്ച തുകയുടെ വിഹിതം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാല്‍വില 8.57 രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ അത്രയധികം രൂപ പെട്ടന്ന് വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിനുകാരണമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറുരൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 2 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More