കമിതാക്കളേ ഒരു ദിവസം ഫോണ്‍ പരസ്പരം കൈമാറാമോ?; സൂപ്പര്‍ ഹിറ്റായി ലവ് ടുഡേ

ഒരു ദിവസം പരസ്പരം ഫോണ്‍ കൈമാറേണ്ടിവരുന്ന കമിതാക്കളുടെ കഥയുമായെത്തിയ ചിത്രം 'ലവ് ടുഡേ' യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമാണ്. പുതിയ കാലഘട്ടത്തിലെ പ്രണയത്തെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന സിനിമ തെന്നിന്ത്യന്‍ യുവജനത ഏറ്റെടുത്തുകഴിഞ്ഞു. അഞ്ചുകോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം എഴുപത് കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ജയം രവി നായകനായ കോമാളിയുടെ സംവിധായകന്‍ പ്രദീപ് രംഗനാഥനാണ് ലവ് ടുഡേയുടെ സംവിധായകന്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും പ്രദീപാണ്.

പരസ്പരം പ്രണയിക്കുന്ന നായികയോടും നായകനോടും ആഴത്തില്‍ അറിയാനായി മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ നായികയുടെ പിതാവ് പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഒരു ദിവസം ഫോണ്‍ കൈമാറിയതിനുശേഷവും ഇരുവരുടെയും ബന്ധം പഴയതുപോലെയാണെങ്കില്‍ വിവാഹം നടത്താന്‍ സമ്മതിക്കാം എന്ന് പിതാവ് പറയുന്നു. പരസ്പരം ഫോണ്‍ കൈമാറിയതിനുശേഷം ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസാണ് ചിത്രം റിലീസിനെത്തിച്ചത്. എജിഎസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. ഇവാനയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജും രാധിക ശരത് കുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Contact the author

Entertainment Desk

Recent Posts

Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More
Web Desk 19 hours ago
Movies

അഹാനയും ഷൈനും ഒന്നിക്കുന്നു; 'അടി' തിയേറ്ററിലേക്ക്

More
More
Movies

കാതല്‍; റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Movies

കൊറോണ പേപ്പേഴ്സ്; ട്രെയിലര്‍ പുറത്തിറങ്ങി

More
More
Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 4 days ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More