കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍ ആം ആദ്മിക്ക് വോട്ടുചെയ്യൂ- അരവിന്ദ് കെജ്‌റിവാള്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് അനുഭാവികള്‍ ആം ആദ്മിക്ക് വോട്ടുചെയ്യണമെന്ന് ആംആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാള്‍. കോണ്‍ഗ്രസിന് ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും ആരും വോട്ട് പാഴാക്കരുതെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. 'നിങ്ങള്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍, എപ്പോഴും കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നയാളാണെങ്കില്‍, എനിക്ക് നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്. എഎപിക്ക് വോട്ടുചെയ്യുക. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് നിങ്ങളുടെ വോട്ട് പാഴാക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ല. അവര്‍ക്ക് അഞ്ചില്‍താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു'-അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇത്തവണ ഗുജറാത്തില്‍ ആംആദ്മിക്ക് അനുകൂലമായ സാഹചര്യമാണുളളത്. നിങ്ങളുടെ വോട്ട് ലഭിച്ചാല്‍ തീര്‍ച്ചയായും ആംആദ്മി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസില്‍നിന്നുളളവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ബിജെപിയിലേക്ക് പോകും. ഇത്തവണ ഗുജറാത്തില്‍ ദൈവം വലിയ അത്ഭുതം ചെയ്യാന്‍ പോവുകയാണ്. ദൈവഹിതമനുസരിച്ച് ആംആദ്മിക്ക് വോട്ടുചെയ്ത് മാറ്റത്തിന്റെ ഭാഗമാവൂ'-അരവിന്ദ് കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു. 182 മണ്ഡലങ്ങളുളള ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി മത്സരിക്കുന്നുണ്ട്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More
National Desk 23 hours ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

More
More
National Desk 1 day ago
National

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം

More
More
National Desk 1 day ago
National

രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

More
More
National Desk 2 days ago
National

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കും മാന്യരായ മനുഷ്യര്‍ക്കും വോട്ടുചെയ്യുക- മനീഷ് സിസോദിയ

More
More