മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 356 പേർക്ക് രോ​ഗം ബാധിച്ചു

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 356 പേർക്ക് കൊവിഡ് രോ​ഗം ബാധിച്ചു. രോ​ഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോ​ഗികളുടെ ആകെ എണ്ണം 3706 ആയി. ലോക് ഡൗണിനെ തുടർന്ന കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോ​ഗികളുടെ എണ്ണം കുറഞ്ഞിരുന്നു. സ്വകാര്യ ലാബുകളിൽ നിന്നുള്ള പരിശോധന ഫലം കൂടി വന്നതോടെയാണ് എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായത്. മുംബൈ ന​ഗരത്തിൽ രോ​ഗികളുടെ എണ്ണം 2600 കടന്നു. കഴിഞ്ഞ ദിവസം ന​ഗരത്തിൽ 5 പേരാണ് മരിച്ചത്. റിലയൻ സ് ആശുപത്രിയിൽ 2 മലയാളി നേഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവു വലിയ ചേരിയായ ധാരാവിൽ പുതുതായി 17 പേർക്ക് കൂടി രോ​ഗം ബാധിച്ചു. അതേസമയം കഴിഞ്ഞ ദിവസം മുംബൈിൽ രോ​ഗം സ്ഥിരീകരിച്ച 25 നാവികർക്ക് രോ​ഗ ലക്ഷണങ്ങളില്ല.

ദില്ലി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക് ഡൗണിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കത്ത് ഇതിനകം ഡൽ​ഹി കേന്ദ്ര അഭ്യന്തര മന്ത്രാലത്തിന് അയച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആറും ആരോ​ഗ്യമന്ത്രാലയവും തീരുമാനിച്ചു. രോ​ഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോ​ഗികളുടെയും പരിശോധന നടത്താനാണ് തീരുമാനം. സ്വയം പരിശോധനക്ക് തയ്യാറായി വരുന്നവരുടെ കൂടി പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More