ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണം- അമിത് ഷാ

ഡല്‍ഹി: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തിയെഴുതണമെന്ന് ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത ഷാ, അവരുടെ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കുമെന്നും പറഞ്ഞു. അസം സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത് വളച്ചൊടിക്കപ്പെട്ടതാണെന്നും ഞാന്‍ ഒരുപാടുതവണ കേട്ടിട്ടുണ്ട്. അത് ശരിയായിരിക്കാം. പക്ഷെ, ഇപ്പോള്‍ നമ്മളത് തിരുത്തേണ്ടതുണ്ട്'-അമിത് ഷാ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ചരിത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് ആരാണ് നിങ്ങളെ തടയുന്നത്. നമ്മുടെ ചരിത്രം ശരിയായി രേഖപ്പെടുത്തിയിട്ടില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ 300 മഹത് വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. 150 വര്‍ഷങ്ങളോളം രാജ്യംഭരിച്ച രാജകുടുംബങ്ങളെക്കുറിച്ച് പഠിക്കണം. എല്ലാ വിദ്യാര്‍ത്ഥികളോടും സര്‍വ്വകലാശാല പ്രൊഫസര്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ ഇക്കാര്യത്തില്‍ ഗവേഷണം നടത്തണം. യഥാര്‍ത്ഥ ചരിത്രം എഴുതപ്പെട്ടാല്‍ പിന്നീട് തെറ്റായ പ്രചരണങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല'-അമിത് ഷാ പറഞ്ഞു. ചരിത്ര വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവന്ന് ചരിത്രം തിരുത്തിയെഴുതണമെന്നും ഭാവി തലമുറയ്ക്ക് പ്രചോദനമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More