സ്ത്രീശാക്തീകരണത്തിനായി കോണ്‍ഗ്രസ് എക്കാലവും നിലകൊളളും- രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലവും സ്ത്രീശാക്തീകരണത്തിനായി നിലകൊളളുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ലഭിക്കണമെന്നും അതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീ ശാക്തീകരണം എല്ലാ സര്‍ക്കാരുകളുടെയും ഉത്തരവാദിത്തമായിരിക്കണമെന്നും രാജ്യം ശക്തിപ്പെടാന്‍ സ്ത്രീകള്‍ ശക്തരാകേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 

'ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ കടമയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുളളത്. സാമൂഹിക വിവേചനം അവസാനിപ്പിക്കുക, സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുക, രാഷ്ട്രീയ കേന്ദ്രീകരണം അവസാനിപ്പിക്കുക എന്നിവയാണ് അവ. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ സങ്കടകരമായ കാര്യം അവര്‍ ഇന്ത്യയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലൊന്നാണ് എന്നതാണ്. കോണ്‍ഗ്രസ് എക്കാലവും അവരുടെ ശാക്തീകരണത്തിനായാണ് നിലകൊളളുന്നത്. അത് സാമൂഹികമായാലും സാമ്പത്തികമായാലും രാഷ്ട്രീയമായാലും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ധാര്‍മ്മിക അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ 'ലഡ്കി ഹൂം ലഡ് സക്തീ ഹൂം' നയത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കി. ഇത്തരം തീരുമാനങ്ങളിലൂടെ സ്ത്രീകള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ലഭ്യമാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാരില്‍നിന്ന് ധനസഹായം എത്തുകയാണെങ്കില്‍ അവര്‍ക്ക് സ്വതന്ത്ര്യരാവാന്‍ സാധിക്കും. ഇത് എല്ലാ സര്‍ക്കാരുകളുടെയും ഉത്തരവാദിത്തമായിരിക്കണം. രാജ്യം ശക്തിപ്പെടാന്‍ സ്ത്രീകള്‍ ശക്തരാകേണ്ടത് വളരെ പ്രധാനമാണ്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More