ഇടതുപാര്‍ട്ടികളിലും പുരുഷാധിപത്യമുണ്ട്, റാലികളിലെ സ്ത്രീ പങ്കാളിത്തം കമ്മിറ്റികളിലില്ല- ബൃന്ദാ കാരാട്ട്

കോഴിക്കോട്: ഇടതുപാര്‍ട്ടികളില്‍ പുരുഷാധിപത്യമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. റാലികളില്‍ കാണുന്ന സ്ത്രീ പങ്കാളിത്തം പക്ഷേ കമ്മിറ്റികളില്‍ ഇല്ലെന്നും തുല്യ പങ്കാളിത്തം ഉറപ്പാക്കുംവരെ വിഷയത്തില്‍ പോരാട്ടം അനിവാര്യമാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കോഴിക്കോട് ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം ശക്തമായി തുടരുന്നുണ്ട്. ഇതില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും സിപിഎമ്മില്‍ വനിതകളുടെ അംഗസംഖ്യ 18-20 ശതമാനം വരെ മാത്രമാണ്. റാലിയില്‍ കാണുന്ന പങ്കാളിത്തം കമ്മിറ്റികളിലില്ല. എല്ലാ കമ്മിറ്റികളിലും സ്ത്രീ പ്രാധിനിധ്യം ഉറപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികളിലും ലോക്കല്‍ കമ്മിറ്റികളിലും നിരവധി വനിതകളെത്തി. ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. തുല്യ പങ്കാളിത്തം ഉറപ്പാക്കുംവരെ പോരാട്ടം അനിവാര്യമാണ്'- ബൃന്ദാ കാരാട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നടിയാകാന്‍ ആഗ്രഹിച്ചിരുന്ന തന്നെ വിയറ്റ്‌നാം യുദ്ധവും ലണ്ടന്‍ ജീവിതവും എങ്ങനെയാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും ബൃന്ദ വിശദീകരിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്ന് അഞ്ച് പതിറ്റാണ്ടുകാലം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'എന്നെ വേട്ടയാടിയത് ഒരു തെളിവുമില്ലാതെ; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം'- പി എം ആര്‍ഷോ

More
More
Web Desk 15 hours ago
Keralam

റസാഖ് പയംബ്രോട്ട് സിപിഎമ്മിന്‍റെ തീവ്രവലതുപക്ഷ വ്യതിയാനത്തിന്‍റെ ഇര- പ്രതിപക്ഷ നേതാവ്

More
More
Web Desk 16 hours ago
Keralam

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് ആദ്യത്തെ സംഭവമല്ല- കാനം രാജേന്ദ്രന്‍

More
More
Web Desk 18 hours ago
Keralam

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

More
More
Web Desk 19 hours ago
Keralam

ശ്രദ്ധയുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം

More
More
Web Desk 19 hours ago
Keralam

വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കി

More
More