സമൂഹ മാധ്യമങ്ങളില്‍ വൈറലായി മെസിയുടെ ഗോള്‍ഡന്‍ ബൂട്ട്

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മെസിയുടെ ഗോള്‍ഡന്‍ ബൂട്ട്. ഫിഫ ലോകകപ്പില്‍ മെക്‌സിക്കോയ്ക്കെതിരായ അർജന്‍റീനയുടെ നിര്‍ണായക വിജയത്തിനു പിന്നാലെയാണ് മെസിയുടെ ഗോള്‍ഡന്‍ ബൂട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ചാമ്പ്യൻസ് ലീഗ് എന്ന പേജിലൂടെയാണ് ബൂട്ടിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. മെസിയുടെ രണ്ടു മക്കളുടെയും ജനന തിയതിയും ജെഴ്സിയുടെ പത്താം നമ്പറും ഗോള്‍ഡന്‍ ബൂട്ടിലുണ്ട്. അർജന്റീനയുടെ ദേശീയ പതാകയുടെ നിറം വ്യക്തമാക്കുന്ന നീലയും വെള്ളയും ബൂട്ടിന്റെ വശത്തായി ഉപയോഗിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. അതേസമയം, മെസിയുടെ ഗോള്‍ഡന്‍ ബൂട്ട് മോഡല്‍ കഴിഞ്ഞ ദിവസം മുതല്‍ വിപണിയില്‍ ലഭ്യമാണ്. അഡിഡാസാണ് ബൂട്ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 28,992.83 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബൂട്ടിന്‍റെ വില. 

ഇന്നലെ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ മെക്സിക്കോയെ രണ്ടു ഗോളുകൾക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. നിർണായക മത്സരത്തിൽ ലിയോണൽ മെസിയുടെയും എൻസോ ഫെർണാണ്ടസിന്‍റേയും ഗോളുകൾക്കായിരുന്നു അർജന്‍റീയുടെ ജയം. മെസി 64-ാം മിനുറ്റിലും എന്‍സോ ഫെര്‍ണാണ്ടസ് 87-ാം മിനുറ്റിലുമാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. നവംബര്‍ 30-ന് പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. 4 പോയിന്‍റുള്ള പോളണ്ടിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനയ്ക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More