ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് ശ്രീനാഥിനെതിരായ വിലക്ക് പിന്‍വലിച്ചത്. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയതിനാണ് നടനെ ജോലിയില്‍നിന്ന് താല്‍ക്കാലികമായി വിലക്കിയത്. കേസില്‍ അറസ്റ്റിലായ ശ്രീനാഥിനെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് പിന്‍വലിക്കുന്നത്.

കൊച്ചിയില്‍ സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ പ്രകോപിതനായ ശ്രീനാഥ് ഭാസി തന്നോട് മോശം ഭാഷയില്‍ സംസാരിക്കുകയും സ്ഥാപനത്തിന്റെ ക്യാമറാമാനോട് മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അവതാരകയും നടനും പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കി. യുവതി പരാതി പിന്‍വലിച്ചതോടെ നടനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവതാരക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്തതിനുശേഷമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്. കേസ് ഒത്തുതീര്‍പ്പായെങ്കിലും വിലക്കിന്റെ കാര്യത്തില്‍ ഉടന്‍ പുനരാലോചനയില്ലെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിച്ച് രണ്ട് മാസങ്ങള്‍ക്കുശേഷമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് പിന്‍വലിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More