ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ലക്ഷ്യം- കിം ജോങ് ഉന്‍

പ്യോങ്യാങ്: ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിനാണ് ആണവശക്തി കെട്ടിപ്പടുക്കുന്നതെന്നും ആണവപ്രതിരോധം എത്രയുംവേഗം വികസിക്കുകയും ശക്തിപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ ഹ്വാസോങ് 17- ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരിശോധിച്ചതിനുശേഷമാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും പരമാധികാരം സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെ സ്വന്തമാക്കുകയാണ് പരമമായ ലക്ഷ്യം'- കിം ജോങ് ഉന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം എന്നാണ് ഹ്വാസോങ് 17-നെ കിം വിശേഷിപ്പിച്ചത്. ബാലിസ്റ്റിക് മിസൈലുകളില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യയില്‍ ഉത്തരകൊറിയയിലെ ശാസ്ത്രജ്ഞര്‍ അതിശയകരമായ കുതിച്ചുചാട്ടം നടത്തിയെന്നും കിം ജോങ് ഉന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് പിന്‍വലിക്കണം; താലിബാനോട് യു എന്‍

More
More
International

ന്യൂസിലാന്ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു

More
More
International

ജീവനക്കാരെ വെട്ടിക്കുറച്ചപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഒഴിവായി -സുന്ദര്‍ പിച്ചൈ

More
More
International

യു എസില്‍ വീണ്ടും വെടിവെപ്പ്; വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു

More
More
International

രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ശേഷം മരണപ്പെടുന്നത് പോലെ തോന്നി; കൊവിഡ് വാക്സിനെതിരെ ഇലോണ്‍ മസ്ക്

More
More
International

ചന്ദ്രനില്‍ രണ്ടാമത് കാലുകുത്തിയ എഡ്വിന്‍ 93-ാം വയസില്‍ വിവാഹിതനായി

More
More