എലിസബത്ത് രാജ്ഞി അവസാനകാലഘട്ടത്തില്‍ ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌

എലിസബത്ത് രാജ്ഞി അവസാനകാലഘട്ടത്തില്‍ ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്ത് ഗെയില്‍സ് ബ്രാന്‍ഡെര്‍ത്ത്  പുറത്തിറക്കുന്ന ബുക്കിലാണ് എലിസബത്ത് രാജ്ഞിക്ക് ക്യാന്‍സര്‍ ആയിരുന്നുവെന്ന് പരാമര്‍ശിക്കുന്നത്. ബോണ്‍ മാരോ ക്യാന്‍സറിന്‍റെ പിടിയിലായിരുന്ന എലിസബത്ത് രാജ്ഞിക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെന്നും 'എലിസബത്ത് ആന്‍ ഇന്‍റ്മേറ്റ് പോര്‍ട്രെയിറ്റ്' എന്ന പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുവിരുദ്ധമാണ് ബുക്കിലെ അവകാശവാദം. 'ഡെയ്‌ലി മെയിലിൽ' പരമ്പരയാണ് എലിസബത്ത്‌ രാജ്ഞിയെക്കുറിച്ച് എഴുതിയ 'എലിസബത്ത് ആന്‍ ഇന്‍റ്മേറ്റ് പോര്‍ട്രെയിറ്റ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്ഷം സെപ്തംബര്‍ 8-നാണ് എലിസബത്ത്‌ രാജ്ഞി മരണപ്പെട്ടത്. ഏറ്റവുമധികം കാലം ബ്രിട്ടനിലെ ഭരണാധികാരിയെന്ന റെക്കോർഡ് എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്. ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടീഷ് രാജ്ഞിയായി തുടർന്ന എലിസബത്ത് പതിനഞ്ചോളം ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കാലത്തിന് സാക്ഷിയായിട്ടുണ്ട്. ശക്തമായ സാമ്രാജ്യത്വവും എല്ലായിടത്തെയും കോളനിവൽക്കരണവും അവസാനിച്ചതിന് പിന്നാലെ പിതാവ് ജോർജ്ജ് ആറാമനിൽ നിന്നാണ് 25-ാം വയസിൽ എലിസബത്ത് 1952-ൽ അധികാരം ഏറ്റെടുത്തത്. കിരീട ധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി ഈ ലോകത്തോട്‌ വിട പറഞ്ഞത് 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More