ഞാന്‍ കോണ്‍ഗ്രസില്‍ വിവാദങ്ങളുണ്ടാക്കിയിട്ടില്ല - ശശി തരൂര്‍

കൊച്ചി: കോണ്‍ഗ്രസില്‍ താന്‍ വിവാദങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. ആരോടും തനിക്ക് അമര്‍ഷമില്ലെന്നും പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ താന്‍ ലംഘിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. നിലവില്‍ നടക്കുന്ന വിവാദം താനുണ്ടാക്കിയതല്ലെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതത് ജില്ലകളിലെ ഡി സി സി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും തരൂര്‍ പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് ആരോടും അമര്‍ഷമില്ല. ആരോടും ഇതുവരെ മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അച്ചടക്ക സമിതി ഒരു തരത്തിലുളള അതൃപ്തിയും അറിയിച്ചിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉളളതായി താരിഖ് അന്‍വര്‍ പറഞ്ഞില്ല. എനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടുമില്ല. ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ട്. പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ഡിസിസികളെ അറിയിക്കുന്നത് കഴിഞ്ഞ പതിനാല് വര്‍ഷമായി എന്റെ രീതിയാണ്. പക്ഷെ സ്വകാര്യ പരിപാടികളുടെ കാര്യം അറിയിക്കേണ്ട കാര്യമില്ല'- ശശി തരൂര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വി ഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളല്ല എന്നായിരുന്നു തരൂരിന്റെ മറുപടി. പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ കെ പി സി സി പ്രസിഡന്റ് പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നും കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ തീരുമാനമെടുക്കുക സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 1 day ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 2 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 3 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 3 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More
Web Desk 4 days ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

More
More