ഭാരത് ജോഡോ യാത്രക്കിടെ തിക്കും തിരക്കും; കെ സി വേണുഗോപാലിന് പരിക്ക്‌

ഭോപ്പാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പരിക്ക്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. പദയാത്ര ഇന്‍ഡോറിലെത്തിയപ്പോള്‍ അനിയന്ത്രിതമായ തിരക്കില്‍പ്പെട്ട് കെ സി വേണുഗോപാല്‍ നിലത്തേക്ക് വീഴുകയായിരുന്നു. കൈക്കും കാല്‍മുട്ടിനും പരിക്കേറ്റു. തുടര്‍ന്ന് യാത്രാ ക്യാംപിലെത്തിച്ച് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കെ സി വേണുഗോപാല്‍ വീണ്ടും യാത്രയില്‍ പങ്കാളിയായി.

രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കാത്തതാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണം. ഭാരത് ജോഡോ യാത്ര ഇരുപത് ദിവസമാണ് മധ്യപ്രദേശില്‍ പര്യടനം നടത്തുക. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഒളിംപിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗുമുള്‍പ്പെടെയുളളവര്‍ മധ്യപ്രദേശില്‍ യാത്രയുടെ ഭാഗമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷം കശ്മീരിലാണ് അവസാനിക്കുക. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് മധ്യപ്രദേശിലെത്തി നില്‍ക്കുന്ന യാത്ര ഡിസംബര്‍ മൂന്നിനാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കുക.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 19 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 22 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More