അന്ന് സ്ത്രീവേഷത്തില്‍ ഓടിപ്പോയത് എന്തിനാണെന്ന് മനസിലായി; ബാബാ രാംദേവിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത:  വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ തന്റെ കണ്ണില്‍ സുന്ദരികളാണെന്ന ബാബാ രാംദേവിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. 'രാംലീലാ മൈതാനത്തുനിന്ന് പതഞ്ജലി ബാബ എന്തിനാണ് സ്ത്രീകളുടെ വസ്ത്രം ധരിച്ച് ഇറങ്ങിയോടിയതെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. തനിക്ക് സാരിയും സല്‍വാറും മറ്റ് ചിലതുമാണ് ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു. ആ തലച്ചോറില്‍നിന്നും മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല'- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

2011-ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് മഹുവ മൊയ്ത്ര ട്വീറ്റില്‍ പരാമര്‍ശിച്ചത്. ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് യുപിഎ സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തി പ്രതിഷേധിക്കുന്നതിനിടെ പൊലീസെത്തിയപ്പോള്‍ സ്ത്രീവേഷം ധരിച്ചായിരുന്നു രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വെളള സല്‍വാര്‍ ധരിച്ച് ദുപ്പട്ട കൊണ്ട് തല മറച്ച് പ്രതിഷേധസ്ഥലത്തിനു പുറത്തിറങ്ങിയ രാംദേവിനെ പൊലീസ് പിടികൂടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താനെയില്‍ നടന്ന യോഗാ പരിപാടിക്കിടെയായിരുന്നു ബാബാ രാംദേവ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സാരിയുടുക്കുമ്പോള്‍ സുന്ദരികളായി കാണപ്പെടുന്നു. സല്‍വാര്‍ സ്യൂട്ട് ധരിക്കുമ്പോഴും സുന്ദരികളാണ്. ഇനി വസ്ത്രം ധരിച്ചില്ലെങ്കിലും എന്റെ കണ്ണില്‍ അവര്‍ സുന്ദരികളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃതാ ഫട്‌നാവിസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു രാംദേവിന്റെ പരാമര്‍ശം. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More