വിശപ്പ് അകറ്റാന്‍ വിഴുങ്ങിയത് നാണയത്തുട്ടുകള്‍; 187 എണ്ണം ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു!

ബാംഗ്ലൂര്‍: കര്‍ണാടകയിലെ ലിംഗസുഗൂര്‍ സ്വദേശിയായ ധ്യാമപ്പയുടെ വയറ്റില്‍ നിന്നും ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 187 നാണയത്തുട്ടുകള്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ധ്യാമപ്പയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്  ആമാശയത്തില്‍ നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹംഗലിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എപ്പോഴും വിശപ്പനുഭപ്പെടുന്ന 'പിക' എന്ന അസുഖമാണ് ധ്യാമപ്പയ്ക്കെന്നും അതിനാലാണ് അദ്ദേഹം ഒന്നര കിലോഗ്രാം തൂക്കം വരുന്ന നാണയത്തുട്ടുകള്‍ വിഴുങ്ങിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 1 മുതല്‍ 5 വരെയുള്ള നാണയത്തുട്ടുകളാണ് ധ്യാമപ്പ വിഴുങ്ങിയതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഈ അസുഖമുള്ളവര്‍ സാധാരണ ആളുകള്‍ കഴിക്കാത്ത വസ്തുക്കളായിയിരിക്കും ആഹാരമായി കഴിക്കാന്‍ തെരഞ്ഞെടുക്കുക. കുട്ടികള്‍ കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും വിഴുങ്ങുന്നത് അവരുടെ ജിജ്ഞാസ മൂലമാണ്. എന്നാല്‍ ഈ അസുഖം മുതിര്‍ന്നവരിലായിരിക്കും കൂടുതല്‍ കാണുകയെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More