ട്വിറ്റര്‍ 2.0; കിടിലന്‍ ഫീച്ചറുകളുമായി ഇലോണ്‍ മസ്ക്

വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് പുതിയ ഉടമയായ ഇലോണ്‍ മസ്ക്. പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ട്വിറ്ററില്‍ പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇലോണ്‍ മസ്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 'ട്വിറ്റര്‍ 2.0- എവരിതിങ് ആപ്പ്' എന്ന പ്രഖ്യാപനത്തോടെ ട്വിറ്ററിന്‍റെ പുതിയ ലുക്ക് ഇലോണ്‍ മസ്‌ക് പുറത്തുവിട്ടു . ട്വിറ്റര്‍ 2.0 വീഡിയോയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. പുതിയ പതിപ്പിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന സ്ലൈഡുകളും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്വിറ്ററിന്‍റെ പുതിയ വേര്‍ഷനായ 2.0 - യില്‍ അതീവ സുരക്ഷയുള്ള എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കൂടാതെ, ട്വീറ്റിലെ 280 അക്ഷര പരിമിതി ഒഴിവാക്കുമെന്നാണ് വിവരം. നിലവില്‍ 280 അക്ഷരങ്ങളാണ് ഒരു ട്വീറ്റില്‍ ടൈപ്പ് ചെയ്യാനാവുക. 280 അക്ഷരങ്ങളില്‍ നിന്നും 420 ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്‌. പെയ്മെന്റുകൾ നടത്താനുള്ള സംവിധാനം ആരംഭിക്കുമെന്നും ഇലോണ്‍ മസ്കുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു. പരസ്യം ഒഴിവാക്കി വീഡിയോകള്‍ കാണാന്‍ സാധിക്കുമെന്നും അതിനാല്‍ ട്വിറ്റര്‍ 2.0 പുതിയ ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പല സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് ട്വിറ്ററില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ മസ്ക് ശ്രമിക്കുന്നത്.

Contact the author

International Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More