സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ നടപടികള്‍ മരവിപ്പിച്ച് പിണറായി സര്‍ക്കാര്‍. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെയെല്ലാം അടിയന്തിരമായി തിരിച്ചുവിളിച്ചു. സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ നടപടികളില്‍ നിന്നും സര്‍ക്കാര്‍ താത്കാലികമായി പിന്‍വാങ്ങുന്നുവെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവന്നാലും ഉപേക്ഷിക്കില്ലെന്നായിരുന്നു സംസ്ഥാന സര്ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഇതിനുവിപരീതമായിട്ടാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. അതേസമയം, ഉത്തരവ് പുറത്തിറങ്ങിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പദ്ധതി പിൻവലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് തുറന്നു പറയാത്തതെന്ന് വിഡി സതീശന്‍ പരിഹസിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ ഇടതുപക്ഷ നേതാക്കളെല്ലാം  ഇത് തള്ളുകയും സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലയിൽ പ്രതികരണം നടത്തുകയുമാണ് ചെയ്തിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More