മുംബൈ: മലയാളത്തിന്റെ പ്രിയ നടി രേവതിയും ബോളിവുഡ് സ്റ്റാര്‍ സല്മാന് ഖാനും 32 വര്‍ഷത്തിന് ശേഷം ടൈഗര്‍ 3-യില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ ഇരുവരും ഒന്നിക്കുന്ന വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സല്മാന് ഖാനോടൊപ്പമാണ് രേവതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1991 ൽ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം.
സൽമാന്റെ ഖാന്റെ 'ടൈഗർ' സീരീസിലെ മൂന്നാം ചിത്രമാണ് ടൈഗർ 3. ബിഗ്ബജറ്റ് മൂവിയായ ടൈഗര്‍ വിദേശത്താണ് ചിത്രീകരിക്കുന്നത്. കത്രിന കൈഫ് ആണ് നായിക. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നല്കുന്ന സിനിമ കൂടിയാണ് ടൈഗര്‍ 3. ചിത്രത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അടുത്തവര്‍ഷം ദീപാവലിയോടനുബന്ധിച്ചായിരിക്കും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. മനീഷ് ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
അതേസമയം, സംവിധാനം ചെയ്ത 'സലാം വെങ്കി' എന്ന ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് രേവതിയിപ്പോള്‍. കാജോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആമിര്‍ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഡിസംബര്‍ ഒമ്പതിനാണ് സലാം വെങ്കി തിയേറ്ററുകളിലെത്തുന്നത്.