പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാമ്പത്തികശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് രാഹുല്‍ഗാന്ധി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച യുവ അക്രോഷ് റാലിയില്‍ ജയ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജിഎസ്ടി എന്താണെന്നു പോലും മോദിക്കറിയില്ല. നോട്ട് നിരോധിക്കാന്‍ പോകുമ്പോള്‍ ഒരെട്ടുവയസ്സുകാരനോട് ചോദിച്ചിരുന്നുവെങ്കില്‍, അത് ദോഷം ചെയ്യുമെന്ന് അവന് പറഞ്ഞുതരുമായിരുന്നു'- രാഹുല്‍ഗാന്ധി പറഞ്ഞു.
തൊഴിലില്ലായ്മയെക്കുറിച്ച് നിങ്ങള്‍ അവരോടെന്തെങ്കിലും ചോദിച്ചാല്‍ അവര്‍ നിങ്ങളെ ലക്ഷ്യമിടുമെന്നും തെറ്റായ വാഗ്ദാനങ്ങള്‍ നല്കാന് മാത്രമെ മോദിക്കും ബിജെപിക്കും കഴിയൂവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 'മോദി ഇന്ത്യയുടെ പ്രതിച്ചായ നശിപ്പിക്കുകയാണ്, ഇന്ത്യ ഇപ്പോള്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമായാണ് ലോകത്ത് അറിയപ്പെടുന്നതെന്നും' അദ്ദേഹം തുറന്നടിച്ചു.