തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ഗുജറാത്തില്‍ മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്‍ ബിജെപി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജയ് നാരായണ്‍ വ്യാസും മകന്‍ സമീര്‍ വ്യാസും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ അഞ്ചിനാണ് എഴുപത്തിയഞ്ചുകാരനായ ജയ് നാരായണ്‍ വ്യാസ് ബിജെപി വിട്ടത്. 2007 മുതല്‍ 2012 വരെ നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'32 വര്‍ഷം ഞാന്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ആ പാര്‍ട്ടി വിട്ടുപോകേണ്ടിവന്നതില്‍ വിഷമമുണ്ട്. പക്ഷെ, മറ്റൊരു നേതാവിനെയും വളരാന്‍ അനുവദിക്കാത്ത രണ്ട് വലിയ ആല്‍മരങ്ങളുണ്ട് ബിജെപിയില്‍. ആല്‍മരങ്ങള്‍ക്കുകീഴില്‍ മറ്റ് മരങ്ങളും ചെടികളും വളരില്ലെന്ന് അറിയാമല്ലോ. അത്തരം നേതാക്കളാണ് ഗുജറാത്ത് ഭരിക്കുന്നതെങ്കില്‍ അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല'- ജയ് നാരായണ്‍ വ്യാസ് പറഞ്ഞു.

അതേസമയം, 182 അംഗ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായാണ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More