ക്ലാസ് മുറിയിൽ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധ്യാപകൻ; ചുട്ട മറുപടി നല്‍കി വിദ്യാർഥി - വീഡിയോ വൈറല്‍

ക്ലാസില്‍വെച്ച് വിദ്യാർത്ഥിയെ തീവ്രവാദിയോട് ഉപമിച്ച അധ്യാപകന് സസ്പെന്‍ഷന്‍. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പ്രൊഫസറാണ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിയെ തീവ്രവാദിയോട് ഉപമിച്ചത്. നവംബർ 26 വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ ഇതുസംബന്ധിച്ച് അധ്യാപകന് വിദ്യാര്‍ത്ഥി ചുട്ട മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് അധ്യാപകൻ  പറഞ്ഞത്.

'മുംബൈ ഭീകരാക്രമണം ഒരു തമാശയല്ല സര്‍. ഈ രാജ്യത്ത് ഒരു മുസ്ലീമായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല സര്‍. എന്റെ മതത്തിന്റെ പേരിൽ എന്നെ അധിക്ഷേപിക്കാന്‍ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? താങ്കള്‍ ഒരു അധ്യാപകനല്ലേ? ഇത്രയും കുട്ടികളുടെ ഇടയില്‍വെച്ച് എന്നെ ഒരു തീവ്രവാദിയുമായി ഉപമിച്ച് നിങ്ങള്‍ രസിക്കുന്നു. ഇതൊരു ക്ലാസ് മുറിയല്ലേ? നിങ്ങള്‍ ഒരു പ്രൊഫഷണല്‍ അല്ലേ..?' എന്ന് വിദ്യാർത്ഥി അധ്യാപകനോട് പറയുന്നത് വിഡീയോയിൽ കാണാം. 'എനിക്ക് നീ സ്വന്തം മകനെപ്പോലെയാണ്. അങ്ങനെയൊന്നും പറയരുത്' എന്നായിരുന്നു അപ്പോള്‍ അദ്ധ്യാപകന്‍ നല്‍കിയ മറുപടി. 'നിങ്ങള്‍ നിങ്ങളുടെ മകനെ ഒരു തീവ്രവാദിയോട് ഉപമിക്കുമോ?' എന്ന് വിദ്യാര്‍ത്ഥി തിരിച്ചു ചോദിക്കുമ്പോള്‍ അദ്ധ്യാപകന്‍ സോറി പറയുന്നുമുണ്ട്.

'ഇത് കേവലമൊരു സോറിയില്‍ തീരുന്ന പ്രശ്നമല്ല സര്‍. നിങ്ങളുടെയൊക്കെ മനോഭാവത്തിന്‍റെ പ്രശ്നമാണ്' എന്നും വിദ്യാര്‍ഥി പറയുന്നതായി വിഡീയോയിൽ കാണാം. വീഡിയോ വൈറലായതോടെ എംഐടി പ്രൊഫസറെ സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തെ അപലപിക്കുന്നുവെന്നും എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമാണ് സ്ഥാപനം നൽകുന്നതെന്നും അധികൃതർ പറഞ്ഞു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. വിദ്യാർത്ഥിക്ക് വേണ്ടിവന്നാല്‍ കൗൺസിലിംഗ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 23 hours ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 2 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More