കമന്‍റ് അടിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം

കോട്ടയം: കമന്‍റ് അടിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂന്ന് യുവാക്കളാണ് കോളജ് വിദ്യാര്‍ഥിനിയേയും സുഹൃത്തിനേയും കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന് സമീപം നടുറോഡില്‍ വച്ച് ആക്രമിച്ചത്. അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങള്‍ നല്‍കാന്‍ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഇതിനിടയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് മൂന്ന് യുവാക്കള്‍ കമന്‍റ് അടിച്ചത്. ഇത് പെണ്‍കുട്ടിയും സുഹൃത്തും ചോദ്യം ചെയ്തപ്പോള്‍ മൂന്നുപേരും കൂടി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഡിലൂടെ വലിച്ചിഴച്ച് ആയിരുന്നു മർദ്ദനം. സംഭവം കണ്ട നാട്ടുകാർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസ് എത്തി മൂന്നുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റിലായ മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്. വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ആവശ്യം. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 22 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 23 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More