'മെസേജ് യുവര്‍സെല്‍ഫ്'; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്സ് അപ്പില്‍ പുതിയ ഫീച്ചറുമായി മെറ്റ. 'മെസേജ് യുവര്‍സെല്‍ഫ്'എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. വരുന്ന ആഴ്ചകളില്‍ ഈ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും വാട്ട്സ് ആപ്പിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ സാധിക്കും. കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേഷനിലൂടെ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ എന്നീ ഉപയോക്താക്കൾക്കായിരിക്കും വാട്ട്സ് ആപ്പിലെ മെസേജ് യുവർസെല്‍ഫ് ഫീച്ചർ ലഭ്യമാകുന്നത്. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാ വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂവെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അപ്ഡേറ്റ് ചെയ്ത വാട്ട്സ് ആപ്പ് തുറക്കുക. ശേഷം പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക. കോൺടാക്റ്റുകളിൽ നിന്ന് സ്വന്തം നമ്പര്‍ തെരഞ്ഞെടുത്ത് മെസേജ് ചെയ്യാന്‍ സാധിക്കും.

അടുത്തിടെ വോയിസ് മെസേജ് സ്റ്റാറ്റസ് ഇടാനുള്ള പുതിയ ഫീച്ചര്‍ വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. എന്നാല്‍ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്‌സ് സ്റ്റാറ്റസ് പങ്കുവെക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പ്രൈവസി സെറ്റിങ്സിനുള്ളിൽ വെച്ച് കോൺടാക്ടുകൾ തെരഞ്ഞെടുക്കാന്‍ സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More