നിർബന്ധിത സൈനിക സേവനം; ബി ടി എസ് ഗായകന്‍ ജിന്‍ ഡിസംബറില്‍ സേനയിലേക്ക്

ലോകപ്രശസ്തമായ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിലെ അംഗങ്ങള്‍ സൈനിക സേവനത്തിലേക്ക് പോകുകയാണെന്ന വാര്‍ത്ത അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇപ്പോഴിതാ അംഗങ്ങളിലൊരാളായ ജിൻ ഡിസംബറില്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്‌. 2022 ഡിസംബർ 13 മുതലാണ് ചുമതല ഏൽക്കുന്നത്. ബാൻഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിൻ. ബാൻഡിന്റെ ആരാധകരോട് സൈനിക ക്യാമ്പിലെത്തി തന്നെ സന്ദർശിക്കാൻ ശ്രമിക്കരുതെന്ന് ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്സിലൂടെ ജിൻ അഭ്യർത്ഥിച്ചു.

രണ്ടുവര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ടിക്കേണ്ടിവരുമെന്ന് ബിടിഎസിന്റെ മാനേജ്‌മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു. ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. വളരെക്കാലമായി രാജ്യത്തിന്റെ പലകോണുകളില്‍നിന്നും ബിടിഎസിന് ഇളവുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് ഇക്കാര്യം അംഗീകരിച്ചില്ല. ബിടിഎസ് അംഗങ്ങള്‍ സൈനിക സേവനം പൂര്‍ത്തിയാക്കി 2025-ലാണ് തിരിച്ചുവരിക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദക്ഷിണ കൊറിയന്‍ നിയമപ്രകാരം രാജ്യത്തെ പുരുഷന്മാര്‍ രണ്ടുവര്‍ഷം നിര്‍ബന്ധമായി സൈന്യത്തില്‍ സേവനമനുഷ്ടിക്കണം. 18 മുതല്‍ 28 വയസിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. എന്നാല്‍, ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More