ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി - കെ ടി ജലീല്‍

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദിയാണെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി.

ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ''അഴകൊഴമ്പൻ" നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്. 

കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം. മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
Web Desk 1 week ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 1 week ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 1 week ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 3 weeks ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More