തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന് എതിരെ പരാതി. ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സംഘടനാ ചട്ടകൂട് തകര്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്. ശശി തരൂരിന്‍റെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരി നാഥന്‍ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാന്‍ പാടില്ലെന്ന ശബരിനാഥന്റെ പരാമര്‍ശത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശബരിനാഥന്‍റെ പരാമര്‍ശത്തിനെതിരെ നാട്ടകം സുരേഷും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. കെ എസ് ശബരിനാഥന്‍ മാനേജ്മെന്റ് ക്വാട്ടയില്‍ നേതാവായ വ്യക്തിയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. പാര്‍ട്ടിയെക്കുറിച്ച് അറിയില്ലെങ്കില്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിനാഥനെതിരെ യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.