അര്‍ജ്ജന്റീന ഇനി കളിക്കുമോ? ആരാധകര്‍ കളി കാണുമോ? ഇന്ന് വിധി ദിനം

ദോഹ: ഈ ലോകക്കപ്പില്‍ അര്‍ജ്ജന്റീന ഇനി കളിക്കുമോ? അര്‍ജ്ജന്റീനിയന്‍ ആരാധകര്‍, മെസ്സിയെ ജീവന് തുല്യം സ്നേഹിക്കുന്നവര്‍ ഇനി കളികാണുമോ എന്ന് നിശ്ചയിക്കുന്ന വിധി ദിനമാണ്. ഗ്രൂപ്പ് സിയില്‍ ഇന്ന് നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജ്ജന്റീനയും പോളണ്ടും തമ്മിലാണ് മത്സരം. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ഇതിനകം ഇതിഹാസങ്ങളായി മാറിക്കഴിഞ്ഞ ലിയോണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

ഇന്നത്തെ മത്സരത്തില്‍ അര്‍ജ്ജന്റീനക്ക് വിജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുള്ള (4) പോളണ്ട് ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടറിലേക്ക് ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് കളി കുറെക്കൂടി മാനസിക പിരിമുറുക്കമില്ലാതെ നേരിടാന്‍ കഴിയും. എന്നാല്‍ ഈ കളി തോറ്റാല്‍ ഖത്തര്‍ ലോകക്കപ്പില്‍ നിന്നുതന്നെ ഔട്ടാകുന്ന അര്‍ജ്ജന്റീനക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അപ്പോൾ സൗദി, മെക്സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അർജന്‍റീനയുടെ ഭാവി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്യാപ്റ്റന്‍ മെസ്സിയുടെ ഇടങ്കാലിലേക്ക് തന്നെയാണ് ലോകത്ത് എമ്പാടുമുള്ള  ആരാധകരെയെന്നപോലെ അര്‍ജ്ജറീനയും ഉറ്റുനോക്കുന്നത്. പെര്‍ഫോമന്‍സിലെ പോരായ്മയും ഡി മരിയ അടക്കമുള്ള കളിക്കാര്‍ക്ക് ഫോം കണ്ടെത്താന്‍ കഴിയാത്തതും അര്‍ജ്ജറീനയെ തളര്‍ത്തുന്നുണ്ട്.  കോച്ച് ലിയോണൽ സ്കലോണി പോളണ്ടിനെതിരെയും അർജന്‍റൈന്‍ ഇലവനിൽ മാറ്റം വരുത്തുമെന്നുറപ്പ്.  പരീക്ഷണങ്ങള്‍ക്കപ്പുറത്ത് എത് ആപത്തുകളില്‍നിന്നും ടീമിനെ കരകയറ്റാറുള്ള  മെസി എന്ന മിശിഹായുടെ സാനിദ്ധ്യം തന്നെയാണ്.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More