വാര്‍ത്താസമ്മേളനത്തിനു കളിക്കാരന്‍ എത്തിയില്ല; ജര്‍മ്മനിക്ക് പിഴ ചുമത്തി ഫിഫ

ദോഹ: ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് പിഴ ചുമത്തി ഫിഫ. മത്സരത്തിന് മുന്നോടിയായി നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പരിശീലകനൊപ്പം ഒരു കളിക്കാരന്‍ കൂടി എത്തണമെന്നാണ് ചട്ടം. എന്നാല്‍ പരിശീലകന്‍ ഹാൻസി ഫ്‌ളിക് ഒറ്റക്കാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ടാണ് ടീമില്‍ നിന്നും ആരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഹാൻസി ഫ്‌ളിക് നല്‍കിയ വിശദീകരണം. ഇതിനുപിന്നാലെയാണ് ഫിഫ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 10,000 സ്വിസ് ഫ്രാങ്കാണ് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയായി ചുമത്തിയിരിക്കുന്നത്. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായിരുന്നു വാര്‍ത്താ സമ്മേളനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മത്സരത്തിൽ കോസ്റ്റാറിക്കയ്‌തിരെയാണ് ജര്‍മ്മിനിയുടെ പോരാട്ടം. ഗ്രൂപ്പ് ഇയിൽ ഏഴ് പോയിന്റുമായി സ്‌പെയിനാണ് മുന്‍പില്‍ നില്‍ക്കുന്നത്. ജപ്പാനും ജര്‍മ്മനിക്കും മൂന്ന് പൊയിന്‍റുവീതമാണുള്ളത്. നേരത്തെ ജപ്പാനെതിരായ മത്സരത്തില്‍ വായ് മൂടിയാണ് ജര്‍മ്മന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതും മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജര്‍മ്മന്‍ മന്ത്രി നാന്‍സി ഫേയ്സര്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ച് സ്റ്റേഡിയത്തിലിരുന്നതും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. 

Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 3 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More
Sports Desk 1 month ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

More
More
International 1 month ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

More
More