വിഴിഞ്ഞം അച്ചനെതിരെ നടപടി എടുക്കണം- ഡോ. ആസാദ്

Dr. Azad 2 months ago

പാലാ ബിഷപ്പു മുതല്‍ വിഴിഞ്ഞത്തെ അച്ചന്‍വരെ ഒരേ അച്ചില്‍ വാര്‍ത്ത മുസ്ലീം വിരുദ്ധതയാണ് തള്ളുന്നത്. ആ ശത്രുതയ്ക്ക് ഇപ്പോള്‍ വലിയ വിപണിയാണ്.  തെരഞ്ഞെടുപ്പില്‍ നാം അതു കണ്ടതാണ്. പാലാ ബിഷപ്പിനെ തിരുത്താനല്ല പിന്തുണയ്ക്കാനാണ് പല രാഷ്ട്രീയ നേതാക്കളും ശ്രമിച്ചത്. അന്നു വിതച്ചതു വിളയുകയാണ് വിഴിഞ്ഞത്തെ അച്ഛന്റെ നാവില്‍. പേരില്‍ തീവ്രവാദം കാണുന്ന ആ കാഴ്ച്ചയും അത് ഉച്ചരിക്കുന്ന ധിക്കാരവും നിയമനടപടിക്കു വിധേയമാകുന്നില്ലെങ്കില്‍ ഇതു ജനാധിപത്യ സമൂഹമല്ലാതാവും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലാ ബിഷപ്പിനു പിന്തുണ കൊടുത്തവരും പാണക്കാട്ടു പോയാല്‍ തീവ്രവാദിയാകുമെന്ന് പറയുന്നവരും വിഴിഞ്ഞത്തെ അച്ചന്‍ പറഞ്ഞപ്പോള്‍ മാത്രം ഞെട്ടിയെങ്കില്‍ അതു മറ്റെന്തോ അസുഖമാണ്.  ആ ഞെട്ടല്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടം മറച്ചുവെക്കാനുള്ള ബഹളംവെപ്പാണ്. അച്ചനെതിരെ നിയമ നടപടി സ്വീകരിക്കാനും മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുമാണ് ആദ്യം ശ്രമമുണ്ടാവേണ്ടത്. ഉത്തരവാദിത്തപ്പെട്ടവര്‍ അത് ചെയ്തുകാണുന്നില്ല. അതില്‍ പ്രതിഷേധമുണ്ട്.

Contact the author

Recent Posts

Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

More
More
Dileep Raj 3 weeks ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

More
More
Mehajoob S.V 3 weeks ago
Views

കേരളാ സ്റ്റോറും ലിറ്ററേച്ചർ ഫെസ്റ്റിവലും - എസ് വി മെഹജൂബ്

More
More
Dr. Azad 3 weeks ago
Views

എസ് ജോസഫിന്റെ രാജി: അര്‍ഹതയുളളിടത്ത് അവഗണിക്കപ്പെട്ടു എന്നത് മതിയായ കാരണമാണ്- ഡോ. ആസാദ്

More
More
Mehajoob S.V 1 month ago
Views

പുലയ അച്ചാർ, ചെറുമർ ഊണ് എന്നിവക്ക് പഴയിടം സദ്യപോലെ പൊതുസമ്മതി കിട്ടുമോ? എസ് വി മെഹജൂബ്

More
More