ബില്‍ക്കിസ് ബാനു സുപ്രീംകോടതിയില്‍

ഡല്‍ഹി: ബലാത്സംഗ കേസിലെ 11 പ്രതികളെയും വിട്ടയച്ചതിനെതിരെ നീതി തേടി ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷണി അലിയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടയച്ച നടപടിക്കെതിരെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ സര്‍ക്കാര്‍ വെറുതെവിട്ടത്. പ്രതികളെ വിട്ടയച്ചതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More