കൊച്ചി: റിലീസിന് മുന്‍പേ തന്നെ 50 കോടി ക്ലബില്‍ ഇടം പിടിച്ച് 'ഗോള്‍ഡ്'. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസാണിതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അൽഫോൻസ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. നിരവധി തവണ റിലീസ് തിയതി മാറ്റിവെച്ചതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഗോള്‍ഡിനായി കാത്തിരിക്കുന്നത്. നാളെയാണ് ചിത്രം (ഡിസംബർ 1) തിയറ്ററുകളിലെത്തുന്നത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോകമെമ്പാടുമുള്ള 1300കളിലധികം സ്ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.