ചാന്‍സലറെ മാറ്റാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.  അടുത്തമാസം (ഡിസംബര്‍ 5) ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ബില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡിസംബര്‍ അഞ്ചു മുതലാണ് കേരള നിയമസഭാ സമ്മേളനം വിളിക്കുന്നതിന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ഗവര്‍ണര്‍ അനുമതിയും നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ ബില്ല് പാസാക്കിയാലും ഗവര്‍ണര്‍ അംഗീകാരം നല്‍കണം. ഈ കരട്  ഓര്‍ഡിനന്‍സായി കൊണ്ടുവന്നത് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ക്ക്‌ പകരം അക്കാദമിക് രംഗത്തെ പ്രമുഖരെയും വിദഗ്ദരേയും ചാന്‍സലര്‍മാരായി നിയമിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തിലെ 14  സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരെ ഒറ്റയടിക്ക് നീക്കം ചെയ്യാന്‍ ശ്രമിച്ച ഗവര്‍ണറുടെ നടപടിയാണ് സര്‍ക്കാരിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കുന്നത്. തനിക്കെതിരായ ബില്ലില്‍ താന്‍ തന്നെ തീരുമാനമെടുക്കില്ല എന്ന് നേരത്തെ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
EWe 14 hours ago
Keralam

ഭാരത് ജോഡോ യാത്ര തടുക്കാനുള്ള രാഷ്ട്രീയ വളർച്ച മോദിക്ക് ആയിട്ടില്ല - കെ സുധാകരന്‍

More
More
Web Desk 14 hours ago
Keralam

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ച്ച - മല്ലിക സാരാഭായ്

More
More
Web Desk 15 hours ago
Keralam

എന്റെ മകള്‍ നടക്കാന്‍ തുടങ്ങി, ശക്തമായി തിരിച്ചുവരും; അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവെച്ച് പിതാവ്

More
More
Web Desk 1 day ago
Keralam

അനില്‍ ആന്റണി എ കെ ആന്റണിയുടെ മനസ് വേദനിപ്പിക്കരുത് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

മക്കള്‍ പി എഫ് ഐക്കാരായതിന് കുടുംബാംഗങ്ങള്‍ എന്തുപിഴച്ചു- കെ എം ഷാജി

More
More