പ്രണോയ് റോയ്ക്കും രാധികാ റോയ്ക്കും പിന്നാലെ രവീഷ് കുമാറും എന്‍ഡിടിവി വിട്ടു

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ എന്‍ഡിടിവി വിട്ടു. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ ആര്‍ പി ആര്‍ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്) ന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെ എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പ്രണോയ് റോയും രാധികാ റോയും രാജിവെച്ചിരുന്നു. ഇരുവരുടെയും രാജിക്കുപിന്നാലെയാണ് രവീഷ് കുമാര്‍ രാജിവെച്ച വിവരം പുറത്തുവരുന്നത്. രവീഷിന്റെ രാജി സ്വീകരിച്ചതായി എന്‍ഡിടിവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രവീഷ് കുമാറിനെപ്പോലെ ജനങ്ങളുടെ മേല്‍ സ്വാധീനം ചെലുത്തിയ മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണെന്നും അദ്ദേഹം എന്‍ഡിടിവിയുടെ അവിഭാജ്യ ഘടകമാണെന്നും എന്‍ഡിടിവിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്‍ഡിടിവിയുടെ പ്രൈം ടൈം ചര്‍ച്ച നയിച്ചിരുന്ന രവീഷ്, ഹം ലോഗ്, രവീഷ് കീ റിപ്പോര്‍ട്ട്, ദേശ് കീ ബാത്ത് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. 2019-ലാണ് മഗ്‌സസെ അവാര്‍ഡ് നേടിയത്. രണ്ടുതവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സുദീപ്ത ഭട്ടാചാര്യ, സെന്തില്‍ ചെങ്കല്‍വരായന്‍, സഞ്ജയ് പുഗലിയ എന്നിവരാണ് അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More