രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വരാ ഭാസ്‌കര്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വരാ ഭാസ്‌കര്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ചാണ് സ്വരാ ഭാസ്‌കര്‍ യാത്രയില്‍ അണിചേര്‍ന്നത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ്, മുന്‍ പാര്‍ലമെന്റേറിയന്‍ പ്രേംചന്ദ് ഗുഡ്ഡു, അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ശോഭ ഓസ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെയാണ് ഇന്ന് ഭാരത് ജോഡോ യാത്ര കടന്നുപോവുക.

നേരത്തെ, സ്വരാ ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയയെയും രാഹുല്‍ ഗാന്ധിയെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഭാരത് ജോഡോ യാത്ര പോലുളള ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ സാഹചര്യം മനസിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സ്വരാ ഭാസ്‌കര്‍ പറഞ്ഞത്. വ്യക്തിപരമായ ആക്രമണങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിട്ടും രാഹുല്‍ വര്‍ഗീയതയുടെയോ വൈകാരികതയുടെയോ വക്താവായില്ലെന്നും സ്വര പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ ഏഴിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര ഏഴ് സംസ്ഥാനങ്ങള്‍ പിന്നിട്ടു. ഡിസംബര്‍ മൂന്നിന് രാജസ്ഥാനില്‍ പ്രവേശിക്കുന്ന യാത്ര അടുത്ത വര്‍ഷം ജമ്മു കശ്മീരിലാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More