'റിംപോച്ചെ'; നാലുവയസുകാരനെ ആത്മീയ നേതാവാക്കി ബുദ്ധസന്യാസിമാര്‍

ഷിംല: നാലുവയസുകാരനെ ആത്മീയ നേതാവാക്കി ടിബറ്റന്‍ ബുദ്ധസന്യാസിമാര്‍. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി താഴ് വരയിലാണ് ടിബറ്റന്‍ ബുദ്ധമത വിഭാഗങ്ങളില്‍ ഏറ്റഴും പഴക്കമുളള ന്യിംഗ്മയുടെ തലവനായ റിംപോച്ചെയായി നാലുവയസുകാരനെ അവരോഹിച്ചത്. 2015 ഡിസംബര്‍ 24-ന് ഗയയില്‍വെച്ച് അന്തരിച്ച ന്യിംഗ്മ തലവന്‍ തക്ക്‌ലുങ് സെത്രുല്‍ റിംപോച്ചെയുടെ പുനര്‍ജന്മമാണ് റാങ്ഗ്രിക്കില്‍നിന്നുളള നവാങ് താഷി റാപ്‌ടെന്‍ എന്നാണ് ബുദ്ധസന്യാസിമാര്‍ വിശ്വസിക്കുന്നത്. തക്ക്‌ലുങ് റിംപോച്ചെയുടെ മരണശേഷം അദ്ദേഹത്തിന്റെ പുനര്‍ജന്മത്തെ തേടിയുളള കാത്തിരിപ്പിലായിരുന്നു സന്യാസിമാര്‍. ഏഴുവര്‍ഷത്തെ കാത്തിരിപ്പാണ് നവാങ് താഷിയുടെ വരവോടെ അവസാനിക്കുന്നത്. 

2018 ഏപ്രില്‍ പതിനെട്ടിനാണ് നവാങ് താഷി റാപ്‌ടെന്‍ ജനിച്ചത്. തല മൊട്ടയടിച്ച് പരമ്പരാഗത വസ്ത്രം ധരിപ്പിക്കുന്നതുള്‍പ്പെടെയുളള ചടങ്ങുകള്‍ നടത്തിയതോടെ നവാങ് താഷി സന്യാസിയും ന്യിംഗ്മ തലവനായ റിംപോച്ചെയുമായി മാറി. കുട്ടിയുടെ ഔദ്യോഗിക മതവിദ്യാഭ്യാസം ഷിംലയിലെ ഡോര്‍ജിദാക് ആശ്രമത്തില്‍വെച്ച് നടക്കും. ഒരുവര്‍ഷം മുന്‍പാണ് നവാങ് താഷി റിംപോച്ചെയുടെ പുനര്‍ജന്മമാണെന്ന് കണ്ടെത്തിയതായി  സന്യാസിമാര്‍ കുടുംബത്തെ അറിയിക്കുന്നത്. 

ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഉന്നത ലാമയായി പുനര്‍ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണിതെന്നും നവാങ് താഷി റിംപോച്ചെയുടെ മാതാപിതാക്കള്‍ പറഞ്ഞു. 'അമ്മയെന്ന നിലയില്‍ സങ്കടമുണ്ട്. എന്നാല്‍ വിശ്വാസിയെന്ന നിലയില്‍ അഭിമാനിക്കുന്നു. എനിക്ക് രണ്ട് മക്കളാണുളളത്. മൂത്തയാള്‍ പെണ്‍കുട്ടിയാണ്. ഇളയ മകനാണ് നവാങ് താഷി. എന്റെ മകന്‍ എല്ലാവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുളളു'-എന്നാണ് നവാങിന്റെ മാതാവ് ക്ലെസാങ് ഡോള്‍മ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടിബറ്റന്‍ ബുദ്ധമതാചാര പ്രകാരം ആചാര്യ പദവിയിലുളള സന്യാസിയെ തുള്‍ക്കുകള്‍ എന്നാണ് വിളിക്കുക. തുള്‍ക്ക് പൂര്‍ണ്ണതയുളള സന്യാസിയായും ബുദ്ധനായും കണക്കാക്കപ്പെടുന്നു. ലോകത്തിലെ സകല ജീവജാലങ്ങളുടെയും നന്മയ്ക്കായി ഇവര്‍ വീണ്ടും വീണ്ടും പുനര്‍ജന്മമെടുത്തുകൊണ്ടിരിക്കും എന്നാണ് ബുദ്ധ സന്യാസിമാര്‍ വിശ്വസിക്കുന്നത്. പുനര്‍ജന്മമെടുത്ത തുള്‍ക്കുകളെ കണ്ടെത്തി സ്ഥാനാരോഹണം നടത്തുന്ന രീതി അവര്‍ ഇന്നും തുടരുകയാണ്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 14 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 17 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More