ദോഹ: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍ എന്ന അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡ് മറികടന്ന് മെസ്സി. ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു പോളണ്ടുമായി നടന്നത്. 21 മത്സരങ്ങളുടെ ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. തന്റെ നേട്ടത്തില്‍ മറഡോണ സന്തോഷിക്കുമെന്നാണ് മെസി മാധ്യമങ്ങളോട് പറഞ്ഞു. മറഡോണ എപ്പോഴും തന്റെ വളര്‍ച്ചയില്‍ വളരെ സന്തോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും തന്നോടൊപ്പം ഇപ്പോഴുമുണ്ടെന്നാണ് കരുതുന്നതെന്നും മെസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചത്. മെസിയുടെ മികച്ച പ്രകടനമാണ് അര്‍ജന്റീനയെ വിജയിത്തിലെത്തിച്ചത്. ഇതോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ നേരിടും. 46-ാം മിനിറ്റില്‍ അലക്സിസ് മക് അലിസ്റ്ററിന്റെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ടാംപാതിയുടെ തുടക്കത്തില്‍. 67-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി.