ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണം- കെ മുരളീധരന്‍

തിരുവനന്തപുരം: ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രി വി അബ്ദുറഹിമാനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ചതിനോട് യോജിപ്പില്ലെന്നും വിഴിഞ്ഞത്തെ അക്രമത്തിനു കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും മുരളീധരന്‍ പറഞ്ഞു. കടപ്പുറത്തെ പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുമെന്ന് അറിയാത്തയാളാണോ മുഖ്യമന്ത്രിയെന്നും മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മന്ത്രി വി അബ്ദുറഹിമാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അദ്ദേഹമാണ് ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ മന്ത്രിക്ക് ആരാണ് അധികാരം കൊടുത്തത്? യുഡിഎഫ് ഭരണകാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവരാണ് ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത്- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഴിഞ്ഞം സമരത്തില്‍ ആരെങ്കിലും നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അവരെ വെളിച്ചത്തുകൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സംസ്ഥാനത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ സംഘര്‍ഷമുണ്ടാവരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ സര്‍ക്കാര്‍ സംഘപരിവാറിനെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് നിരോധിത മേഖലയില്‍ ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More
Web Desk 1 day ago
Keralam

സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സിഡി ഇടാമെന്ന് ടി സിദ്ദിഖ്

More
More
Web Desk 2 days ago
Keralam

ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം

More
More
Web Desk 2 days ago
Keralam

മോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും ബിജെപി ഇവിടെ ജയിക്കില്ല- എംവി ഗോവിന്ദന്‍

More
More
Web Desk 3 days ago
Keralam

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇടി, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

More
More