കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള തരംതാഴ്ന്ന രാഷ്ട്രീയക്കളി മോദി അവസാനിപ്പിക്കണം- കെ സി ആറിന്റെ മകള്‍ കവിത

ഹൈദരാബാദ്: മദ്യ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുവന്നതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും നിയമസഭാംഗവുമായ കെ കവിത. ഇഡിയുടെ കേസിനെയോ അറസ്റ്റിനെയോ താന്‍ ഭയക്കുന്നില്ലെന്നും ബിജെപി സര്‍ക്കാരിനെ തുറന്നുകാട്ടിക്കൊണ്ടിരിക്കുമെന്നും കവിത പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന തരംതാഴ്ന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

'ഏത് ഏജന്‍സിയായാലും എന്ത് കേസായാലും നേരിടാന്‍ തയാറാണ്. അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് കേന്ദ്ര ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇഡി ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമായിരിക്കും. അതില്‍ക്കൂടുതല്‍ അവര്‍ക്കെന്താണ് ചെയ്യാനാവുക? ജനങ്ങള്‍ ടിആര്‍എസിനൊപ്പം ഉളളിടത്തോളം കാലം ഞങ്ങള്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഞങ്ങള്‍ ബിജെപിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും'- കെ കവിത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദി എത്തുന്നതിനുമുന്‍പേ ഇഡി എത്തും എന്നത് കുട്ടികള്‍ക്കുവരെ അറിയാവുന്ന കാര്യമാണെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപിക്ക് ഒരിക്കലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നും കവിത പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്കുളളില്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ അസ്ഥിരതയുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇപ്പോള്‍ കെ സി ആറിന്റെ നേതൃത്വത്തിലുളള തെലങ്കാന സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഡികെ ശിവകുമാറിനും മകള്‍ക്കും ഇഡി, സി ബി ഐ നോട്ടീസ്

More
More
National Desk 2 days ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 2 days ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 2 days ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 3 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 3 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More