അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നില്‍ക്കുന്നേടത്തു നില്‍ക്കുക - കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കാന്‍ ആവില്ലെന്ന്  കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും യൂണിയന്‍ ടെറിട്ടറികള്‍ക്കും  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാന ക്യാമ്പുകളില്‍ കഴിയുന്നവര്‍ ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്നതുവരെ അവിടെത്തന്നെ തുടരണം.  ഇവര്‍ക്ക് പറ്റാവുന്ന ജോലികള്‍ നല്‍കാന്‍ അതാത് ജില്ലാ ഭരണകൂടങ്ങളില്‍ തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കേരളത്തിലുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളെ അവരവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ട കേരളത്തോട് കേന്ദ്രം പ്രതികരിച്ചില്ലെന്നു കേരളം പരാതിപ്പെട്ടതിന് തൊട്ടുപിറകെയാണ് തൊഴിലാളികള്‍ നില്‍ക്കുന്നേടത്തു തന്നെ തുടരണമെന്ന കേന്ദ്ര നിര്‍ദ്ദേശം എത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More